മ്യൂണിക്ക് : ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്ടൻ സൂര്യകുമാർ യാദവ് സ്‌പോർട്‌സ് ഹെർണിയയ്ക്ക് മ്യൂണിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് സൂര്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ബംഗളുരുവിൽ സൂര്യ പരിശീലനം പുനരാരംഭിക്കും. ഓഗസ്റ്റിൽ ബംഗ്‌ളാദേശുമായാണ് വൈറ്റ് ബാൾ ഫോർമാറ്റിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. അതിൽ കളിക്കാൻ സൂര്യയ്ക്ക് കഴിയും.
കഴിഞ്ഞവർഷവും സ്‌പോർട്‌സ് ഹെർണിയയ്ക്ക് സൂര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ രോഗം മാറാതിരുന്നതോടെയാണ് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നത്. 2023ൽ കാൽക്കുഴയിലെ പരിക്കിനും ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.
ഞരമ്പുകളിൾ കടുത്ത വേദന അനുഭവപ്പെടുന്ന അസുഖമാണ് സ്‌പോർട്‌സ് ഹെർണിയ. മസിലുകളിലോ ലിഗമെന്റുകളിലോ ടെൻഡനുകളിലോ പരിക്കേൽക്കുന്നതുവഴിയാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റിലും സ്‌പോർട്‌സ് ഹെർണിയ ബാധിക്കാം.
അത്‌ലറ്റിക് പ്യൂബൾജിയ എന്നും ഈ രോഗം അറിയപ്പെടുന്നു. പെട്ടെന്നുള്ള തിരിച്ചിലുകൾ,
ദിശയിൽനിന്ന് പെട്ടെന്നുള്ള മാറ്റം, പെൽവിക് പ്രദേശത്തെ ആവർത്തിച്ചുള്ള സമ്മർദം എന്നിവ വഴിയാണ് സ്‌പോർട്‌സ് ഹെർണിയ സംഭവിക്കുന്നത്. ഫുട്ബാൾ, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ് കളിക്കാരിൽ ഇത് കണ്ടുവരാറുണ്ട്. പെട്ടെന്നുള്ള തിരിച്ചിലും ദിശാ മാറ്റവും കൊണ്ടെല്ലാമാണ് ഇത് സംഭവിക്കുന്നത്. പെൽവിസിനോ അടിവയറിനോ ചുറ്റുമുള്ള മസിലുകളുടെ ബലഹീനതയും സ്‌പോർട്‌സ് ഹെർണിയക്ക് കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്