ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ

JUNE 27, 2025, 8:04 AM

ഫിഫ ക്ലബ് ലോകകപ്പിൽ ആർബി സാൽസ്ബർഗിനെതിരെ 3-0ന് തകർപ്പൻ വിജയം നേടി റയൽ മാഡ്രിഡ് ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിനീഷ്യസ് ജൂനിയർ (40'), ഫെഡറിക്കോ വാൽവെർഡെ (45+3'), ഗോൺസാലോ ഗാർസിയ (84') എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ലോസ് ബ്ലാങ്കോസ് റൗണ്ട് ഓഫ് 16ൽ യുവന്റസുമായി ഏറ്റുമുട്ടും.

പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ആർബി സാൽസ്ബർഗിന് വിജയിക്കാൻ സാധിച്ചില്ല. 4 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായ അവർ ടൂർണമെന്റിൽ നിന്ന് പുറത്തായി. അൽ ഹിലാൽ 5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർക്ക് ഇനി മാഞ്ചസ്റ്റർ സിറ്റിയെയാണ് നേരിടേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam