ഷിക്കാഗോ: നോർത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർേേത്താഡോക്സ് ഇടവകയുടെ കാവൽ പിതാവും, ശ്ലീഹന്മാരുടെ തലവനുമായ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓർമ്മ പെരുന്നാളും, ഇടവകയുടെ 47-ാമത് സ്ഥാപന വാർഷികവും ദൈവഹിതമായാൽ 2025 ജൂൺമാസം 28 ശനി, 29 ഞായർ എന്നീ തിയതികളിൽ നടത്തുവാൻ ദൈവനാമത്തിൽ പ്രത്യാശിക്കുന്നു. ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് ക്നാനായ ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി സെന്റ് തോമസ് കോളേജിലെ റിട്ടേർട് പ്രൊഫസറും ആയ ദിവ്യശ്രീ കുളത്തറമണ്ണിൽ ജോസഫ് കശീശയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ജൂൺമാസം 22ന് ഞായറാഴ്ച വിശുദ്ധ കുർബാന പൂർത്തീകരണത്തിനുശേഷം, പെരുന്നാൾ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടു പെരുന്നാൾ കൊടിയേറ്റ് നടത്തുന്നതാണ്. ജൂൺ 28ന് ശനിയാഴ്ച വൈകുന്നേരം 6:30ന് സന്ധ്യാ പ്രാർത്ഥന, സുവിശേഷ ഗാനാലാപനം തുടർന്ന് ബഹുമാനപ്പെട്ട ജോസഫ് അച്ചന്റെ തിരുവചന സന്ദേശവും, ശേഷം നേർച്ച ഇടൽ, കൈമുത്ത്, സന്ധ്യ ഭക്ഷണം എന്നിവയാണ്.
29ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 10 മണിക്ക് വിശുദ്ധ കുർബാന, പരിശുദ്ധൻമാരോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, 2025ലെ ഹൈസ്കൂൾ, കോളേജ് പഠനം പൂർത്തിയാക്കിയ കുട്ടികളെ ആദരിക്കുന്നു. അതിനു ശേഷം പെരുന്നാൾ പ്രദിക്ഷണം, ആശീർവാദം, പാച്ചോർ നേർച്ചാ തുടർന്ന് സെന്റ് പീറ്റേഴ്സ് കേഫാ ഒരുക്കുന്ന സ്നേഹ വിരുന്ന് എന്നിവക്ക് ശേഷം പെരുന്നാൾ കൊടി ഇറക്കുന്നതിനോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കുന്നു.
ഈ പെരുന്നാൾ ആഘോഷങ്ങളിൽ ഏവരും പ്രാർത്ഥനയോടെ വന്ന് സംബന്ധിച്ചു അനുഗ്രഹീതരാകുവാൻ ഇടവകക്കുവേണ്ടി വികാരി വന്ദ്യ തേലപ്പിള്ളിൽ സഖറിയാ കോർ എപ്പിസ്കോപ്പയും, പള്ളി കമ്മറ്റി അംഗങ്ങളും സ്നേഹപൂർവ്വം എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്