ഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തിൽ കുത്തനെ ഉയർന്നതായി റിപ്പോർട്ട്. സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു എന്നാണ് ലഭിക്കുന്ന വിവരം.
നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടാവുന്നത്. സെൻസെക്സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയർന്ന് 81,543.80 ലും എൻഎസ്‌ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയർന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്.
അതേസമയം ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ അദാനി എന്റർപ്രൈസസ് , ജിയോ ഫിനാൻഷ്യൽ സർവീസസ്, ട്രെന്റ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്