ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും പൈലറ്റുമാരെ വിമാനം പറത്താൻ നിർബന്ധിച്ചു;  എയർ ഇന്ത്യക്ക് നോട്ടീസ് നൽകി ഡിജിസിഎ 

JUNE 21, 2025, 4:45 AM

ഡൽഹി: എയർ ഇന്ത്യാ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഡിജിസിഎ.

ഉദ്യോഗസ്ഥരുടെ ജോലി ക്രമം നിശ്ചയിക്കുന്നതടക്കം മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് നിർദേശിച്ചു. ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി.

 ഡ്യൂട്ടി സമയ പരിധി കഴിഞ്ഞും പൈലറ്റുമാരെ വിമാനം പറത്താൻ നിർബന്ധിച്ചതിനാണ് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് ഡിജിസിഎ നൽകിയത്.

vachakam
vachakam
vachakam

മെയ് 16, 17 തീയതികളിൽ ബാംഗ്ലൂർ-ലണ്ടൻ വിമാന സർവീസുകളിലാണ് അധിക ഡ്യൂട്ടി നിർദേശം നൽകിയത്.അതേസമയം, മൂന്ന് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയിൽ വീഴ്ച വരുത്തിയതി എയർ ഇന്ത്യയെ ഡിജിസിഎ നേരത്തെ താക്കീത് നൽകിയിരുന്നു.

അടിയന്തര സുരക്ഷാ ഉപകരണങ്ങൾ പരിശോധിക്കാതെ മൂന്ന് എയർ ബസ് ജെറ്റ് വിമാനങ്ങൾ പറത്തിയതിനായിരുന്നു താക്കീത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam