കാശ്മീർ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് അതിർത്തി നിലവിൽ ശാന്തമാണ്, ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവ പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. ഇന്നലെ രാത്രി പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുന്നു.
പഞ്ചാബിലെ ഫിറോസ്പൂർ ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് അവധിയായിരിക്കും. എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നീ ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
സുരക്ഷാ നടപടികൾ കണക്കിലെടുത്താണ് നടപടിയെന്ന് ഇൻഡിഗോ അറിയിച്ചു. ജമ്മു, ലോ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നീ എട്ട് വിമാനത്താവളങ്ങളിലെ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി.
വെടിർത്തൽ കരാർ നിലവിൽ വന്നിട്ടും, പഞ്ചാബിലെ അമൃത്സറിലും ഹോഷിയാര്‍പൂരിലും വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിനാലാണ് ഭാഗിക ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ സാംബയിലും ഡ്രോണ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർക്കുകയാണ് ഉണ്ടായത്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിര്‍ത്തലിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്