പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ വീണ്ടും പാക് പ്രകോപനം; ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്ത് സൈന്യം

MAY 12, 2025, 12:39 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ സാംബയില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം സൈന്യം തകര്‍ത്തു. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സാംബയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെയാണ് ജമ്മുവിലെ സാംബയ്ക്ക് സമീപം ഡ്രോണുകള്‍ കണ്ടെത്തുന്നത്. ആദ്യ സെറ്റ് ഡ്രോണുകള്‍ക്കെതിരേ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു.

ഇതിന് ശേഷം കഴിഞ്ഞ പത്ത് പതിനഞ്ച് മിനിട്ടിനുള്ളില്‍ പുതിയ ട്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam