ഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരകേന്ദ്രങ്ങൾ ആക്രമിക്കും മുൻപ് സർക്കാർ പാകിസ്ഥാന് മുൻകൂട്ടി വിവരം നൽകിയിരുന്നുവെന്നാണ് ആരോപണം.
എസ്. ജയ്ശങ്കർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തെയാണ് ആരോപണത്തിന് അടിസ്ഥാനമായി രാഹുൽ ഉദ്ധരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ ക്ലിപ്പ് എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് ആരോപണം ഉന്നയിച്ചത്.
ഭീകര ക്യാമ്പുകൾ ആക്രമിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിക്കുന്നത് കുറ്റകൃത്യമാണെന്ന് രാഹുൽ ഗാന്ധി എക്‌സിൽ എഴുതി. ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാനെ മുൻകൂട്ടി അറിയിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത്? ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് എത്ര വ്യോമസേന വിമാനങ്ങൾ നഷ്ടപ്പെട്ടു? ലോക്സഭാ പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നു.
ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ആക്രമണത്തിന് മുമ്പ് നമ്മൾ (ഇന്ത്യ) പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് രാഹുൽ പങ്കുവെച്ച വീഡിയോയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറയുന്നത്.
പാക് സൈന്യത്തെ ആക്രമിക്കുന്നില്ലെന്നും അവർക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കാം എന്നും സന്ദേശം നൽകി. ആ നല്ല ഉപദേശം കേൾക്കാൻ അവർ (പാകിസ്ഥാൻ) തയ്യാറായില്ലെന്നും ജയ്‌ശങ്കർ വീഡിയോയിൽ പറയുന്നു.
അതേസമയം, രാഹുലിന്റെ ആരോപണങ്ങൾ വാർത്താ ഏജൻസിയായ പിഐബി നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വിദേശകാര്യ മന്ത്രിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നാണ് പിഐബിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്