ഉറപ്പാക്കിയത് വമ്പൻ നിക്ഷേപങ്ങൾ;  മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി   

MAY 17, 2025, 11:10 AM

വാഷിംഗ്‌ടൺ:  നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. 

കോടിക്കണക്കിന് നിക്ഷേപങ്ങൾ നേടാൻ ട്രംപിന് കഴിഞ്ഞെങ്കിലും, പ്രധാന സമാധാന കരാറുകളെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങൾ സന്ദർശിച്ച ട്രംപ് ഇസ്രായേൽ സന്ദർശിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു.

ബില്യണുകളുടെ നിക്ഷേപമാണ് സന്ദർശനത്തിലൂടെ അമേരിക്കൻ പ്രസിഡൻ്റിന് ഉറപ്പിക്കാനായത്. 60,000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി ഇതിനകം പ്രഖ്യാപിച്ചത്. 

vachakam
vachakam
vachakam

ഇത് ലക്ഷം കോടി ഡോളറായി വർധിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകിയിട്ടുണ്ട്. അമേരിക്കക്ക് സൗദി അറേബ്യയേക്കാൾ വലിയ സഖ്യകക്ഷിയില്ലെന്നായിരുന്നു ഡൊണാൾഡ് ട്രംപ് സൗദിയിലെത്തിയ ശേഷം ആദ്യം പ്രതികരിച്ചത്.

റിയാദിൽ നടന്ന സൗദി-യു.എസ്​ ഇൻവെസ്​റ്റ്​മെൻറ്​ ഫോറം ഉച്ചകോടിയുടെ സമാപന സെഷനിൽ വെച്ച് സിറിയക്കെതിരെയുള്ള ഉപരോധം നീക്കുന്നതായുള്ള ട്രംപിൻ്റെ പ്രഖ്യാപനം. 1.4 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ വാഗ്ദാനം.

നിലവിലുള്ളതും പുതിയ പദ്ധതികളും ഉൾക്കൊള്ളുന്നതാണ് ഈ യുഎഇ നിക്ഷേപം. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ യുഎഇയെ പങ്കാളിയാക്കാൻ അമേരിക്ക തീരുമാനിച്ചു. ഇസ്രയേൽ - ഗാസ യുദ്ധത്തിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായില്ല. സന്ദർശനത്തിൽ നിന്ന് ഇസ്രയേലിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam