ഡാളസ്: ഭവനരഹിതയായ 60 വയസ്സുള്ള മേരി ബ്രൂക്സിനെ വെടിവച്ചു കൊന്ന കേസിൽ 15 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ഡാളസ് പോലീസ് വ്യാഴാഴ്ച പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച് വെടിവയ്പ്പ് നടന്നപ്പോൾ സ്ത്രി കിഴക്കൻ ഓക്ക് ക്ലിഫിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്ത് ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, ഇത് ക്രമരഹിതവും ക്രൂരവുമായ ആക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഏപ്രിൽ 30നായിരുന്നു സംഭവം. ഗ്രെയിനി വീഡിയോയിൽ പ്രതി ഇരയുടെ അരികിലൂടെ നടന്നുപോകുന്നതും, അവളുടെ നേരെ തിരിഞ്ഞു നിന്ന് അവളുടെ ശരീരം മറയ്ക്കുന്നതും, വെടിവയ്ക്കുന്നതും കാണിക്കുന്നു. ബ്രൂക്സിന് നെഞ്ചിൽ വെടിയേറ്റതായി പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കാരണം വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്