പത്തനംതിട്ട: പത്തനംതിട്ട കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
പത്തനംത്തിട്ട ജില്ലയിൽ കോൺഗ്രസ് എവിടെയാണെന്ന് കെപിസിസി അധ്യക്ഷൻ ചോദിച്ചു. നവീകരിച്ച പത്തനംതിട്ട ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുധാകരൻ എം പി.
നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോൾ ഒരു നക്കി പൂച്ച പോലുമില്ല.
ഈ നാടും മണ്ണും കോൺഗ്രസിൻറെ മണ്ണാണ്. അത്തരമൊരു ജില്ലയിൽ അഞ്ച് സീറ്റ് നേടാൻ പറ്റിയില്ല എങ്കിൽ അത് കഴിവുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കിൽ നേതാക്കളെ എല്ലാം സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ് പറഞ്ഞ് ഓരോരുത്തരെ കെട്ടിയിറക്കിയാൽ നമ്മൾ തമ്മിൽ തെറ്റുമെന്നും നേതാക്കൾക്ക് മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്