അഫ്‌ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട ബസ് കത്തിയമർന്ന് 71 കുടിയേറ്റക്കാർക്ക് ദാരുണാന്ത്യം.രാജ്യത്തെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്.ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലേക്ക് കുടിയേറുന്നതിനിടെ പിടിയിലായി നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇവർ കാബൂളിലേക്കുള്ള യാത്രയിലായിരുന്നു.
മരിച്ചവരിൽ 17 പേർ കുട്ടികളാണ്. അഫ്ഗാനിസ്ഥാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടമാണ് ഇതെന്ന് അഹ്മദുള്ള മുത്തഖി എക്സിൽ കുറിച്ചു.71 പേർ രക്ഷസാക്ഷികളായെന്ന് സർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്