കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീണ റെയിൽവേ ജീവനക്കാരന്റെ കൈ അറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശി രാജശേഖരന്റെ (36) വലതു കൈയ്യാണ് അറ്റത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ കയറുന്നതിനിടെ താഴേക്ക് വീണ രാജശേഖരന്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഉടൻ പുറത്തെടുത്തെങ്കിലും കൈ അറ്റുപോയിരുന്നു. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
