മംഗളൂരു: മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്റംഗ്ദള്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്