കണ്ണൂര്‍: കണ്ണൂര്‍ വേങ്ങാട് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ഏജന്റിനെയും മര്‍ദിച്ചതായി പരാതി.പതിനാറാം വാര്‍ഡ് സ്ഥാനാര്‍ഥി ടി.ഷീനയെയും ചീഫ് ഏജന്റ് നരേന്ദ്ര ബാബുവിനെയുമാണ് ആക്രമിച്ചത്.
മമ്പറത്തെ ജനസേവ കേന്ദ്രത്തില്‍ എത്തിയ മുഖം മറച്ച നാലംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് ലഭ്യമായ വിവരം.സംഭവത്തിൽ ബൂത്തിലുണ്ടായിരുന്ന വനിതാപ്രവര്‍ത്തകരെയടക്കം മര്‍ദിക്കുകയും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം, അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
