ഐ.സി.ഇ കസ്റ്റഡിയിലെടുത്ത മെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ രാജ്യം വിടാൻ സമ്മതിച്ചു

AUGUST 19, 2025, 11:59 PM

മെയ്ൻ: ഓൾഡ് ഓർക്കാർഡ് ബീച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർ ജോൺ ലൂക്ക് ഇവാൻസ് രാജ്യം വിടാൻ സമ്മതിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അറസ്റ്റ് ചെയ്തിരുന്നു. ജനനസമയത്ത് ഇവാൻസ് യു.എസ് പൗരനല്ലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. താൻ ജനിച്ചത് യു.എസ് പൗരത്വമുള്ള പിതാവിനും വിദേശ പൗരത്വമുള്ള മാതാവിനും ആണെന്ന് ഇവാൻസ് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ പുറത്ത് വെച്ചാണ് ഇവാൻസ് ജനിച്ചത്. ജനനസമയത്ത് മാതാപിതാക്കൾക്ക് വിവാഹബന്ധം ഉണ്ടായിരുന്നില്ല. ഈ കാരണത്താൽ യു.എസ്. പൗരത്വം റദ്ദാക്കിയേക്കാം എന്ന് ഐ.സി.ഇ അറിയിച്ചിരുന്നു. എന്നാൽ കേസിന്റെ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്നും രാജ്യം വിടാൻ തയ്യാറാണെന്നും ഇവാൻസ് അറിയിച്ചു. ഐ.സി.ഇയുമായുള്ള കരാറനുസരിച്ച്, ഇവാൻസ് എത്രയും വേഗം രാജ്യം വിടണം.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam