തിരുവനന്തപുരം: സിപിഐഎമ്മിലെ പരാതി ചോര്‍ച്ചാ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതിയ പരാതിയിലൂടെ പുറത്തു വന്നത് സിപിഐഎമ്മിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണെന്ന് വി.ഡി. സതീശന് ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇത് എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ മൂടിവെച്ചുവെന്നും വി.ഡി. സതീശന് ചോദിച്ചു.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നല്കിയ പരാതിയാണ് ചോര്‍ന്നത്. സിനിമാ നിര്‍മാതാവ് രാജേഷ് കൃഷ്ണയ്ക്കെതിരെയായിരുന്നു പരാതി.
രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ തനിക്കെതിരെ നല്കിയ മാനനഷ്ടക്കേസില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്കിയ പരാതിയുടെ പകര്‍പ്പ് രേഖയായി ചേര്‍ത്തുവെന്നാണ് മുഹമ്മദ് ഷര്‍ഷാദ് ആരോപിക്കുന്നത്.
പരാതിയില്‍ ആരോപണ വിധേയനായ രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ തന്നെ വന്‍ തുക കൈമാറിയിട്ടുണ്ട്. സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.
പുറത്തു വരുന്നത് സിപിഐഎമ്മിന്റെ ആരും കാണാത്ത മറ്റൊരു മുഖമാണ്. എം.വി. ഗോവിന്ദന്റെ മകന് സാമ്പത്തിക ഇടപാടില്‍ എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും വി.ഡി. സതീശന് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്