സവർക്കറെ പുകഴ്ത്തി സി.പി.ഐ ലോക്കൽ സെക്രട്ടറി

AUGUST 17, 2025, 7:15 AM

ആലപ്പുഴ: വി.ഡി. സവർക്കറെ പുകഴ്ത്തി സി.പി.ഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് രംഗത്ത്. ഒരു കോൺഗ്രസ് നേതാവുമായുള്ള തർക്കത്തെ തുടർന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ ശുഹൈബ് മുഹമ്മദ് അയച്ച ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.

ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. സവർക്കർ ബി.ജെ.പി എന്ന ഹിന്ദുത്വ തീവ്ര നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു എന്നതിന് മുൻപ് ഒരു സവർക്കർ ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ അടിസ്ഥാന ആശയം നിരീശ്വരവാദമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ കൂടുതൽ ത്യാഗം സഹിച്ച വ്യക്തിയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ആൻഡമാനിലെ ജയിലിൻ കിടന്ന് സ്വാതന്ത്ര്യ സമര പോരാളികളെ പരുവപ്പെടുത്തിയെടുത്തത് സവർക്കർ ആയിരുന്നുവെന്നും ദേശീയത ഊട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവാണ് സവർക്കറെന്നും ശുഹൈബിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.

vachakam
vachakam
vachakam

എന്നാൽ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ശുഹൈബ് പിന്നീട് പറഞ്ഞു.  ഇക്കാര്യം ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഗ്രൂപ്പിൽ നടന്നത് വലിയ ഒരു ചർച്ച ആയിരുന്നെന്നും ഒരു കോൺഗ്രസ് നേതാവിനോട് വിജയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സവർക്കർ സ്നേഹവും പുകഴ്ത്തലും നടത്തിയതെന്നാണ് അംഗങ്ങൾ പറയുന്നത്.

അതേസമയം, സംഭവത്തേക്കുറിച്ച് ഇതുവരെ സി.പി.ഐ ഉന്നത നേതൃത്വം പ്രതികരിക്കുകയോ വിശദീകരണം ആരായുകയോ ചെയ്തിട്ടില്ല. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam