മൈതാനത്ത് മെസ്സി മാന്ത്രികത; ഫിഫ ക്ലബ്ബ് ലോകകപ്പിൽ ആദ്യ ജയം നേടി ഇൻ്റർ മയാമി

JUNE 19, 2025, 9:57 PM

 ഫിഫ ക്ലബ്ബ് ലോകകപ്പിൽ ആദ്യ ജയം നേടി ഇൻ്റർ മയാമി. ആദ്യം ലീഡെടുത്ത പോർച്ചുഗീസ് ക്ലബ്ബ് എഫ്‌സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് മെസ്സിയുടേയും കൂട്ടരുടെയും മുന്നേറ്റം.

ഗ്രൂപ്പ് എയിൽ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോളിലൂടെ മയാമി വിജയിച്ചു. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ പോർട്ടോ മുന്നിലെത്തി.

സാമു അഗെഹോവയാണ് ഗോൾ നേടിയത്. 47-ാം മിനിറ്റിൽ മാർസെലോ വെയ്ഗാൻഡ് നൽകിയ അസിസ്റ്റിൽ നിന്ന് ടെലാസ്കോ സെഗോവിയയാണ് ഇൻ്റർ മയാമിയുടെ ആദ്യ ഗോൾ നേടിയത്.

vachakam
vachakam
vachakam

കളിയുടെ രണ്ടാം പകുതിയിലാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ച മെസ്സി മാജിക് പിറന്നത്. കരിയറിലെ 68ാമത് ഫ്രീ കിക്ക് ഗോളാണ് ലയണൽ മെസ്സി നേടിയത്.

നിർണായക ​ഗോളോടെ ചില ചരിത്ര നേട്ടങ്ങളും മെസ്സി സ്വന്തം പേരിൽ കുറിച്ചു. ഇന്റർ മയാമിക്കായി 50 ​ഗോളുകൾ എന്ന നേട്ടമാണ് അതിൽ ആദ്യത്തേത്. 61 മത്സരങ്ങളിൽ നിന്നാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തിയത്.

സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളിൽ നിന്നുമാണ് മെസ്സി 50 ​​ഗോൾ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് പി എസ് ജിക്ക് വേണ്ടി 71 മത്സരങ്ങൾ കളിച്ച മെസ്സി 32 ​ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ 1250 ​ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam