'ഗംഭീറിൻ്റെ കളിക്കാരോടുള്ള സമീപനത്തിൽ പലരും തൃപ്‍തരല്ല; ദിനേശ് കാര്‍ത്തിക്

JUNE 18, 2025, 4:07 AM

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് നടത്തിയ പരാമർശം ഇപ്പോൾ വൈറലാകുകയാണ്. 

തന്ത്രങ്ങളുടെ കാര്യത്തിൽ ഗംഭീർ മികച്ചവനാണെന്നും എന്നാൽ കളിക്കാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഗംഭീർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

ക്യാപ്റ്റനായിരുന്നപ്പോൾ ആക്രമണാത്മകനായ ക്യാപ്റ്റനായിരുന്നു ഗംഭീർ. പരിശീലകനായപ്പോൾ തന്ത്രങ്ങളുടെ കാര്യത്തിലും അദ്ദേഹം മികവ് പുലർത്തി. എന്നാൽ കളിക്കാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഏക ആശങ്ക. കളിക്കാരോടുള്ള ഗംഭീറിന്റെ സമീപനത്തിൽ പലരും തൃപ്തരല്ല എന്നത് സത്യമാണെന്നും ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫി നേടികൊടുക്കാനായെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മികച്ച നിലയിലേക്ക് നയിക്കാൻ ഗംഭീറിനായിട്ടില്ല.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഗംഭീറിന് കീഴില്‍ പക്ഷെ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്‍റെ തോല്‍വി വഴങ്ങിയിരുന്നു. പിന്നീട് നടന്ന മൽസാരത്തിൽ ഓസീസിനോടും തോറ്റു. ഇംഗ്ലണ്ടിനോട് പരമ്പര ജയിച്ച് ഒരു തിരിച്ചുവരവിനാണ് ഇപ്പോൾ യുവനിരയുടെ കീഴിൽ ഇന്ത്യയുടെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam