ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച ലീഡ്സിൽ തുടക്കമാകാനിരിക്കെ പേസർ ജസ്പ്രീത് ബുംറ ഏതൊക്കെ ടെസ്റ്റുകളിലാവും ഇന്ത്യക്കായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ജോലിഭാരം കണക്കിലെടുത്ത് അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമാകും കളിക്കുക എന്ന് ബുംറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ബൗളർ ജസ്പ്രീത് ബുംറയല്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്.
കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവരുടെ ബൗളിംഗ് യൂണിറ്റ് അസാമാന്യമായിരുന്നു. ഇത്തവണയും അവരുടെ ബാറ്റിംഗിനെക്കാളുപരി ബൗളിംഗാവും പരമ്പര ആരുനേടുമെന്ന് തീരുമാനിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. എങ്ങനെയാവും അവര്‍ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റുകള്‍ വീഴ്ത്തുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. അതിനവര്‍ ചെയ്യേണ്ടത് പരമാവധി മത്സരങ്ങളില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുക എന്നതാണ്. കാരണം, ഇംഗ്ലണ്ട് നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളറാണ് കുല്‍ദീപ് യാദവ്.
നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. അതവരുടെ സ്വാഭാവിക ശൈലിയുമാണ്. അതേസമയം, മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിനെതിരെ ആക്രമിച്ചു കളിക്കുക എന്നത് അവര്‍ക്ക് അത്ര എളുപ്പമാകില്ലെന്നും നിക്ക് നൈറ്റ് പറഞ്ഞു.
ശുഭ്മാന്റെ കാര്യത്തിൽ ഞാൻ പറയുന്ന ഒരു കാര്യം, അദ്ദേഹം തന്ത്രപരമായി മികച്ചവനായിരിക്കുമെന്ന് ഞാൻ കരുതുന്നു. ടീമിനെ നയിക്കുന്നതിൽ അദ്ദേഹത്തിന് സുഖമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഉയർന്ന നിലവാരമുള്ള കളിക്കാരനാകാൻ സ്വയം സമയം നൽകുക. ഒരു ടീമിന്റെ ക്യാപ്റ്റനാകുമ്പോൾ, പെട്ടെന്ന് നിങ്ങൾക്ക് സ്വയം തയ്യാറെടുക്കാൻ അത്രയും സമയമില്ലാതാകും. അവന്റെ ബാറ്റിംഗ് കഴിവുകളും ബാറ്റിംഗും ഉണ്ടാകാൻ കാരണം അവന് സ്വയം ചിന്തിക്കാൻ സമയം ലഭിച്ചതുകൊണ്ടാണ്. സ്വന്തം കളി വികസിപ്പിക്കുക. സ്വന്തം കളി മനസ്സിലാക്കുക- അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്