മെസ്സിയുമായി താരതമ്യം ചെയ്യുന്നത്  നെയ്മറിന് ഇഷ്ടമല്ലെന്ന് നെയ്മറിന്റെ പിതാവ്

JUNE 18, 2025, 4:54 AM

മെസ്സിയുമായി താരതമ്യം ചെയ്യപ്പെടാൻ നെയ്മർ ആഗ്രഹിക്കുന്നില്ലെന്ന് നെയ്മറിന്റെ പിതാവ്.ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പിന് നൽകിയ അഭിമുഖത്തിലാണ്  ബ്രസീലിയൻ സൂപ്പർസ്റ്റാറിന്റെ പിതാവ് നെയ്മർ സീനിയർ ഇങ്ങനെ പറഞ്ഞത്. 


നെയ്മർ അടുത്ത ലോകകപ്പ് നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, ഇത് തന്റെ രാജ്യത്തിനും ആരാധകർക്കും വേണ്ടിയാണെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. ലോകകപ്പ് നേടാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിൽ ബ്രസീൽ ടീമിനുണ്ട്. വിനീഷ്യസ്, റോഡ്രിഗോ, റാഫിഞ്ഞ എന്നിവരോടൊപ്പം നെയ്മർ ഒരു ടീമിൽ ചേർന്നാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് താരത്തിന്റെ പിതാവ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


പുതിയ മാനേജറായി ആഞ്ചലോട്ടി എത്തിയതിന് ശേഷം ലോകകപ്പ് യോഗ്യത നേടിയ ബ്രസീൽ നഷ്ടപ്രതാപം വീണ്ടെടുത്ത് തിരിച്ചുവരവിനൊരുങ്ങുകയാണ്. പരിക്കിന്‍റെ പിടിയിൽ നിന്നും മുക്തനായാൽ നെയ്മറിനെ ടീമിലെടുക്കുന്നതിൽ യാതൊരുവിധ പ്രയാസവുമില്ലെന്ന് പുതിയ കോച്ച് ആഞ്ചലോട്ടി മുമ്പ് വ്യക്തമാക്കിയതാണ്. 


vachakam
vachakam
vachakam

ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന് ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam