ഫിഫ ക്ലബ് ലോകകപ്പ്: മികച്ച വിജയവുമായി യുവന്റസ്

JUNE 20, 2025, 7:53 AM

ഇറ്റാലിയൻ ടീമായ യുവന്റസ് തങ്ങളുടെ ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 മികച്ച തുടക്കം കുറിച്ചു. വാഷിംഗ്ടണിലെ ഓഡി ഫീൽഡിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ യുഎഇ ടീമായ അൽഐനെതിരെ 5-0ന്റെ ആധികാരിക വിജയമാണ് യുവന്റസ് നേടിയത്.

റാൻഡൽ കോലോ മ്യുവാനിയും ഫ്രാൻസിസ്‌കോ കോൺസിക്കാവോയും ഇരട്ട ഗോളുകൾ നേടിയപ്പോൾ, കെനൻ യിൽഡിസ് ഒരു ഗോളും നേടി ഗൾഫ് എതിരാളികളെ നിഷ്പ്രഭരാക്കി.
കളിയുടെ തുടക്കം മുതൽ യുവന്റസ് ആധിപത്യം പുലർത്തി. മികച്ച പാസിംഗിലൂടെയും ഫിനിഷിംഗിലൂടെയും അൽഐന്റെ പ്രതിരോധത്തെ അവർ തകർത്തു. മ്യുവാനി മികച്ചൊരു ഗോളിലൂടെ സ്‌കോറിംഗ് ആരംഭിക്കുകയും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗോൾ കൂടി നേടുകയും ചെയ്തു.

തുർക്കിഷ് യുവതാരം കെനൻ യിൽഡിസ് രണ്ടാം പകുതിയിൽ ഒരു മികച്ച ഫിനിഷിലൂടെ യുവന്റസിന്റെ വിജയം പൂർത്തിയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam