ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി. ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയർപോർട്ട്കളായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംമ്പേർസിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 10 ശതമാനം ഡിസ്കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുബോൾ 10 മുതൽ 15 ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതാണ് (15% അറയ്വൽ ഫ്ളൈറ്റിനും 10% ഡിപ്പാർച്ചർ ഫ്ളൈറ്റിനും). ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായി ഇങ്ങനെ ധാരണയിൽ ആകുന്നത്.
ഫൊക്കാന പ്രിവിലേജ് കാർഡുമായി എത്തുമ്പോൾ എയർപോർട്ടിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുബോൾ ആ വ്യക്തിയുടെ പേര് പാസ്സ്പോർട്ടുമായി മാച്ചു ചെയ്യുമെങ്കിൽ മാത്രമേ എയർപോർട്ട് ആ കാർഡുകൾ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ മെംബേഴ്സ് ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകം കാർഡുകൾ ആവശ്യമാണ്. ഫൊക്കാനയുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ താഴെ കാണുന്ന ഇലട്രോണിക് റെജിസ്ട്രേഷൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യേണ്ടുന്നതാണ്.
https://fokanacard.com
ഫൊക്കാന പ്രിവിലേജ് കാർഡിന് $ 5.00 റോളം ചിലവുണ്ടെകിൽ കൂടി (ഡിസൈൻ, പ്രിന്റിങ്, മെയിലിങ് എന്നീ സർവീസുകൾക്ക് വേണ്ടിയുള്ളതാണ്) ഫൊക്കന രണ്ട് ഡോളർ സർവീസ് ചാർജ് മാത്രമേ ചാർജ് ചെയ്യുന്നുള്ളൂ. ബാക്കി മുന്ന് ഡോളർ ഫൊക്കാനായാണ് വഹിക്കുന്നത്.
ഇനിമുതൽ കൊച്ചി വഴിയോ, തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ്. വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്കൗണ്ടുകൾ കൂടിയാകുമ്പോൾ പ്രവാസി യാത്രക്കാർക്ക് വളരെ ലാഭകരവുമാണ്.
ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഫൊക്കാനയും, ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെബേർസും ആണ് കാർഡിന് അർഹർ. ഫൊക്കാനയിൽ മെബർഷിപ്പ് ഇല്ലാത്ത സംഘടനകൾ ഫൊക്കാനയിൽ പുതിയ മെബർഷിപ്പ് എടുത്തു ഈ ബെനിഫിറ്റിന് അർഹരാകാവുന്നതാണ്. നിങ്ങൾ ഒരു മലയാളീ അസോസിയേഷനിലും മെബർഷിപ്പില്ലെങ്കിൽ ഫൊക്കാനയുമായി അഫിലേഷനുള്ള അംഗ സംഘടനകളിൽ അംഗമാകുന്നത് വഴി ഈ ബെനഫിറ്റിന് അർഹരാകാവുന്നതാണ്.
ഫൊക്കാന പ്രിവിലേജ് കാർഡിനെ വിപുലീകരിച്ചു അമേരിക്കയിലും കേരളത്തിലും ഉള്ള മറ്റ് മേജർ സ്ഥാപനങ്ങളിലെ ഡിസ്കൗണ്ടുകളും കൂടി ഉൾപ്പെടുത്തി ഭാവിയിൽ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രദമായ നിരവധി പദ്ധതികൾ കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്.
സമാനതകളില്ലാത്ത ഒരു സംഘടന പ്രവർത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഈ പദ്ധതി നിലവിൽ വരുവാൻ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി. നിരവധി ചർച്ചകൾക്കും മീറ്റിംഗുകൾകും ശേഷമാണ് ഫൊക്കാന പ്രിവിലേജ് കാർഡ് പ്രാവർത്തികമാക്കിയത്.
ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്