ഇന്ത്യ–പാകിസ്താൻ സംഘർഷം കുറയ്ക്കാൻ ചേർന്ന് പ്രവർത്തിക്കണമെന്ന് അമേരിക്കയുടെ ആഹ്വാനം

MAY 1, 2025, 6:33 AM

വാഷിംഗ്ടൺ: കശ്മീരിൽ കഴിഞ്ഞ ആഴ്ച ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം കുറയ്ക്കാൻ ചേർന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ രംഗത്ത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ശരീഫിനെയും റൂബിയോ വിളിച്ചു സംസാരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. തീവ്രവാദത്തിനെതിരെ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച റൂബിയോ, ആക്രമണത്തിൽ അന്വേഷണം നടത്തുന്നതിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

അതേസമയം ഏപ്രിൽ 22-നുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സമ്മർദ്ദം കുറയ്ക്കാൻ വാഷിംഗ്ടൺ നിർവഹിക്കുന്ന ഏറ്റവും ഉയർന്നതല ഡിപ്ലോമാറ്റിക് ഇടപെടലുകളിലൊന്നാണിത്.

vachakam
vachakam
vachakam

കശ്മീരിൽ നടന്ന ആക്രമണം “ഭീകരതയും മനുഷ്യത്വവിരുദ്ധതയും” ആണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണത്തെ പാകിസ്ഥാൻ തുറന്നു അപലപിക്കേണ്ടതുണ്ടെന്ന് റൂബിയോ അവരോട് ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam