പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 65 ലേക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ

AUGUST 9, 2025, 11:05 AM

മുംബൈ: പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 65 ലേക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ. മറ്റ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന്  60 ലേക്കും വര്‍ധിപ്പിച്ചു. പൈലറ്റുമാര്‍ക്ക് 65 വയസുവരെ ജോലി ചെയ്യാന്‍ ഡിജിസിഎ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നുണ്ട്. 

എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണാണ് ഒരു ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ വെച്ച് തീരുമാനം പ്രഖ്യാപിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിസ്താര എയര്‍ലൈനിന്റെ വിരമിക്കല്‍ മാനദണ്ഡങ്ങളാണ് എയര്‍ ഇന്ത്യയിലും നടപ്പാക്കുന്നത്. 

3,600 പൈലറ്റുമാരും 9,500 ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ ഏകദേശം 24,000 ജീവനക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്. ക്യാബിന്‍ ക്രൂവിന്റെ വിരമിക്കല്‍ പ്രായം വര്‍ദ്ധിച്ചിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam