മുംബൈ: ചൈനീസ് ബന്ധത്തില്‍ നിന്ന് പുറത്തുകടന്ന് ഇന്ത്യന്‍ ഫിന്‍ ടെക് കമ്പനിയായ പേടിഎം. ചൈനീസ് ശതകോടീശ്വരനുമായ ജാക് മായുടെ ആന്റ് ഫിന്‍ തങ്ങളുടെ കൈവശമുള്ള പേടിഎം ഓഹരികള്‍ വിറ്റഴിച്ചതോടെയാണിത്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്റെ 5.84% ഓഹരികളാണ് 3,800 കോടി രൂപയ്ക്ക് ചൈനീസ് കമ്പനി വിറ്റൊഴിഞ്ഞത്. ഇതോടെ പേടിഎമ്മില്‍ നിന്ന് ചൈനീസ് നിക്ഷേപം പൂര്‍ണമായും ഒഴിവായി.
ചൈനീസ് നിക്ഷേപം ഇന്ത്യന്‍ ഫിന്‍ ടെക് കമ്പനിക്ക് വയ്യാവേലിയായി മാറിയിരുന്നു. ഈ നിക്ഷേപങ്ങളുടെ പേരില്‍ ഇന്ത്യയില്‍ കമ്പനി നിയമപരമായ തടസങ്ങള്‍ നേരിട്ടു. ഇന്ത്യന്‍ കമ്പനികളില്‍ നേരിട്ടുള്ള ചൈനീസ് നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇതാണ് പേടിഎമ്മിന് തിരിച്ചടിയായത്.
ചൈനീസ് കമ്പനി ഓഹരികള്‍ വിറ്റ് മാറിയതോടെ പേടിഎമ്മിന് നല്ലകാലം വരുമെന്നാണ് വിലയിരുത്തല്‍. നിയമപരമായ ആശങ്കകള്‍ ഒഴിയുന്നതിനൊപ്പം കമ്പനിയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകരും എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്