ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വാള്‍മാര്‍ട്ട്, ആമസോണ്‍, തുടങ്ങിയ റീട്ടെയില്‍ ശൃംഖലകള്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചു.
ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യുഎസ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം 36.61 ബില്യൺ ഡോളർ മൂല്യമുള്ള വസ്ത്രങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്.
അതേസമയം ഉയർന്ന താരിഫുകൾ കമ്പനികളുടെ ചെലവ് 30 ശതമാനം മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കും. കൂടാതെ യുഎസിലേക്കുള്ള ഓർഡറുകളിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ കുറവുണ്ടാകാനും ഇത് ഏകദേശം 4-5 ബില്യൺ ഡോളർ നഷ്ടത്തിന് കാരണമാകാനും സാധ്യതയുണ്ട്.
2024-ലെ കണക്കുകള്‍ പ്രകാരം, അമേരിക്കയിലേക്കുള്ള വസ്ത്ര ഇറക്കുമതിയില്‍ 30 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. 13 ശതമാനം ഇറക്കുമതി വിഹിതവുമായി വിയറ്റ്‌നാം ആണ് രണ്ടാം സ്ഥാനത്ത്. 9.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്