മിനിമം ബാലൻസ് 10,000 ൽ നിന്ന് 50,000 രൂപയാക്കി ഉയർത്തി ഐസിഐസിഐ ബാങ്ക്

AUGUST 9, 2025, 9:23 AM

ന്യൂഡൽഹി: സേവിം​ഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തി ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക്. 

ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ബാധകം. നിലവിലെ ഉപഭോക്താക്കൾക്ക് പഴയ നിരക്ക് തുടരും. നേരത്തെ ഇത് 10,000 രൂപയായിരുന്നു. പുതിയ ഉപഭോക്താക്കൾ പിഴ ഒഴിവാക്കാൻ പ്രതിമാസം ശരാശരി 50,000 രൂപ ബാലൻസ് നിലനിർത്തണം.

അതേസമയം, പഴയ ഉപഭോക്താക്കളുടെ ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും. കൂടാതെ, അർദ്ധ നഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ 25,000 രൂപയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾ 10,000 രൂപയും കുറഞ്ഞത് ബാലൻസ് നിലനിർത്തേണ്ടതുണ്ട്. 

vachakam
vachakam
vachakam

എന്നാൽ ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പഴയ ഉപഭോക്താക്കൾക്ക് പ്രതിമാസം മിനിമം ശരാശരി ബാലൻസ് 5,000 രൂപയായി തുടരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam