ടെല്‍ അവീവ്: ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്ത്തെന്ന്ാണ് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരിക്കുന്നത്. എക്സിലൂടെ ഇതിന്റെ വീഡിയോയും ഇസ്രയേല്‍ എയര്‍ഫോഴ്സ് പങ്കുവെച്ചിട്ടുണ്ട്. חיל-האוויר יירט
בשעה האחרונה כ-20 כלי טיס בלתי מאוישים ששוגרו לעבר שטח הארץ pic.twitter.com/3FJU8rFto2 —
Israeli Air Force (@IAFsite) June
15, 2025
അതേസമയംഞായറാഴ്ച ഉണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഇറാനിലും ഇസ്രയേലിലും കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ പൊലീസ് ആസ്ഥാനമാണ് ഇസ്രയേല്‍ ഞായറാഴ്ച ആക്രമിച്ചത്. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന് സൈന്യവും വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 128 പേര് മരിച്ചതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്