മനാമ: ഇന്നത്തെ ബഹ്റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കിയതായി അറിയിച്ചു അധികൃതര്‍. കോഴിക്കോട് നിന്ന് ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX-474 വിമാനവും റദ്ദാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഓപ്പറേഷനല്‍ റീസൺ എന്നാണ് സര്‍വീസ് റദ്ദാക്കിയതിന് കാരണമായി എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ മാനേജ് ഓപ്ഷന്‍ ഉപയോഗിച്ച് ഏഴ് ദിവസം വരെ യാത്രക്കാര്‍ക്ക് ഇതേ റൂട്ടില്‍ മറ്റൊരു ദിവസം യാത്ര സൗജന്യമായി തെരഞ്ഞെടുക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
അല്ലാത്തപക്ഷം ടിക്കറ്റിന്‍റെ തുക പൂര്‍ണമായും തിരികെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്