ടെഹ്‌റാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; പടിഞ്ഞാറന്‍ മേഖലയിലെ സൈനിക താവളത്തിലും സ്‌ഫോടനം

JUNE 16, 2025, 9:26 AM

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ആക്രമണമാരംഭിച്ച് ഇസ്രായേല്‍ സൈന്യം. ടെഹ്‌റാനില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു. ആക്രമണങ്ങള്‍ക്ക് മുന്നോടിയായി ടെഹ്‌റാനിലെ ജനങ്ങള്‍ പ്രദേശം വിട്ട് പോകണമെന്ന് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

പടിഞ്ഞാറന്‍ ടെഹ്‌റാനിലെ ഒരു സൈനിക താവളത്തിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുഎസ് ഇസ്രായേലിനെ തടഞ്ഞില്ലെങ്കില്‍ ടെഹ്‌റാന്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകും എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്‍ സുല്‍ത്താന്‍ ഹൈതമുമായി നടത്തിയ സംഭാഷണത്തിലാണ് യുഎസിനോട് പെസഷ്‌കിയാന്‍ ആവശ്യം ഉന്നയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam