മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു

JUNE 30, 2025, 8:12 AM

ഇംഫാല്‍: മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു. ചുരാചന്ദ്പൂർ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

60 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്. അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മോങ്‌ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവം ഉണ്ടായത്. പോയിന്റ്-ബ്ലാങ്കിലാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

vachakam
vachakam
vachakam

12 ലധികം ഷെല്ലുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam