വനിതാ കോച്ച് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദേശീയ ബോക്‌സിങ് താരമായ 17കാരി

JUNE 30, 2025, 8:35 AM

റോത്തഗ്: വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി  ദേശീയ ബോക്‌സിങ് താരമായ 17കാരി. കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ബോക്‌സിങ് അക്കാദമിയിലെ പരിശീലകക്കെതിരെയാണ് 17കാരി പരാതി നല്‍കിയത്.

പരിശീലക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും മകള്‍ ഡിപ്രഷനിലായെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

പരാതിയില്‍ റോത്തക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശീലക നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചതായും പല തവണ മര്‍ദ്ദിച്ചതായും കരിയര്‍ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും  പരാതിയിലുണ്ട്.

vachakam
vachakam
vachakam

പരിശീലകക്കെതിരെ ലൈംഗികമായി ഉപദ്രവിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam