ന്യൂഡെല്‍ഹി: കിരാന ഹില്‍സിലെ പാകിസ്ഥാന്റെ ആണവ കേന്ദ്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് മറുപടി പറയേണ്ടത് പാകിസ്ഥാന് തന്നെയാണെന്ന് ഇന്ത്യ. ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെ 'ആണവ ചോര്‍ച്ച'യെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.
''ഈജിപ്ഷ്യന്‍ അല്ലെങ്കില്‍ അമേരിക്കന്‍ വിമാനങ്ങളെക്കുറിച്ചുള്ള സംസാരം - അവ ഞങ്ങള്‍ക്ക് വേണ്ടിയല്ല, അവര്‍ (പാകിസ്ഥാന്) ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണ്. പ്രതിരോധ ബ്രീഫിംഗില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിരുന്നു. നിങ്ങളുടെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാന് മന്ത്രി ഇതിനകം തന്നെ അതിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്,'' ജയ്സ്വാള്‍ പറഞ്ഞു.
''ഞങ്ങളുടെ സൈനിക നടപടി പൂര്‍ണ്ണമായും പരമ്പരാഗത മേഖലയ്ക്കുള്ളിലായിരുന്നു. പാകിസ്ഥാന്റെ നാഷണല്‍ കമാന്‍ഡ് അതോറിറ്റി യോഗം ചേരുമെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ പിന്നീട് അവ നിഷേധിക്കപ്പെട്ടു. വാസ്തവത്തില്‍, പാകിസ്ഥാന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇത് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന്റെ കിരാന ഹില്‍സിലെ ആണവ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചെന്നും ആണവച്ചോര്‍ച്ച തടയാന്‍ യുഎസ്, ഈജിപ്റ്റ് സംഘങ്ങള്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്