എറണാകുളം: തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഇരുട്ടുമുറിയിലിരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
സ്കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരത. സംഭവത്തില്‍ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി. കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
കുട്ടിയെ ടിസി തന്ന് പറഞ്ഞു വിടുമെന്ന് അധികൃതർ പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ ഇരുട്ടുമുറിയിലിരുത്തിയതിനെതിരെ പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ രംഗത്തെത്തി പ്രിൻസിപ്പലിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിഷേധം. തുർന്ന് പ്രതിഷേധക്കാർക്കെതിരെ കുട്ടികളെ നിർബന്ധിച്ച് രംഗത്തിറക്കി സ്കൂൾ അധികൃതർ മുദ്രാവാക്യം വിളിപ്പിച്ചു. പൊതു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരടക്കം സ്കൂളിലെത്തി.
തന്നെ ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷമാണ് ഇരുട്ട് മുറിയില്‍ ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു. രണ്ട് മിനിറ്റ് മാത്രമാണ് വൈകിയെത്തിയതെന്നും കുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്