വിവാഹമോചന സൂചനയുമായി നടി ലക്ഷ്മിപ്രിയയുടെ പോസ്റ്റ്: പിന്നീട് പിൻവലിച്ചു!

MAY 2, 2025, 2:53 AM

വിവാഹ ബന്ധം വേർപിരിയുകയാണെന്നറിയിച്ച് നടിയും ബിഗ്ബോസ് താരവുമായ ലക്ഷ്മിപ്രിയ. ഇക്കാര്യം വ്യക്തമാക്കി താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെങ്കിലും അധികം വൈകാതെ പോസ്റ്റ് പിൻവലിച്ചു. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 

ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

''ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

vachakam
vachakam
vachakam

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. 

എല്ലാം എന്റെ പ്രശ്നമാണ്. ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു''.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam