ഡൽഹി: പ്രമുഖ ഇന്ത്യൻ സിനിമ - സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ വിരാട് കോഹ്ലി ലൈക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ വിരാട് കോഹ്‍ലി.
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. വിരാട് കോഹ്‍ലി ചിത്രങ്ങൾ ലൈക്ക് ചെയ്തതോടെ സോഷ്യൽ മീഡയയിൽ ഇത് വൈറൽ ആയി. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും വൈറലായി.
എന്നാൽ പെട്ടെന്ന് തന്നെ ചിത്രത്തിലെ കോഹ്‌ലിയുടെ ലൈക്ക് അപ്രത്യക്ഷമായി. ലൈക്കും അൺ ലൈക്കും വലിയ ചർച്ചയായതോടെയാണ് കോഹ്ലി വിശദീകരണവുമായി രംഗത്തെത്തിയത്. 'എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗോരിതം തെറ്റായി ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്നു ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന്റെ പിന്നിൽ ഒരു ഉദ്ദേശ്യവും ഇല്ല. അനാവശ്യമായ അനുമാനങ്ങൾ ഞാൻ പ്രചരിപ്പിക്കരുതെന്നു അഭ്യർഥിക്കുന്നു' എന്നാണ് കോഹ്‍ലി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്