താന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന് വെളിപ്പെടുത്തി നടൻ മണിയൻപിള്ള രാജു.കൊച്ചിയില്‍ ഒരുപൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്.
കാന്‍സര്‍ രോഗബാധിതനായിരുന്നുവെന്നും 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും നടന്‍ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞവര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. ‘തുടരും’ എന്ന കഴിഞ്ഞ് ‘ഭഭബ്ബ’ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചുപോയപ്പോള്‍ എനിക്ക് ചെവിവേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു.
സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല’, മണിയന്‍പിള്ള രാജു പറഞ്ഞു.
കഴിഞ്ഞവര്‍ഷം, പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ മണിയന്‍പിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരത്തിന്റെ ശബ്ദംപോലും നഷ്ടമായെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമായിരുന്നു അന്നത്തെ പ്രചാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്