മലയാളത്തിന്റെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. എന്നാൽ താരം ഏറെ നാളായി മലയാളത്തിൽ അഭിനയിക്കുന്നില്ല. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഐ ആം ഗെയിം ആരംഭിച്ചു എന്ന സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്.
മാര്‍ച്ച് 1 ന് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അതേസമയം ചിത്രത്തില്‍ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ആന്‍റണി വര്‍ഗീസും തമിഴ് സംവിധായകനും നടനുമായ മിഷ്കിനുമാണ് അത്. ഇവര്‍ എത്തിയിരുന്നെങ്കിലും ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഇന്ന് ദുല്‍ഖര്‍ എത്തിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ സോഷ്യല്‍ മീഡിയയിലൂടെ ടീമിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്