കാമുകിയ്‌ക്കൊപ്പം ചുറ്റാനിറങ്ങിയ മകന്റെ കരണം പുകച്ച് മാതാവ്; വൈറലായി വീഡിയോ

MAY 3, 2025, 12:38 PM

കാണ്‍പൂര്‍: കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ മകനെ റോഡില്‍വെച്ച് കരണത്തടിച്ച് മാതാവ്. കാമുകിക്കും കിട്ടി നല്ല തല്ല്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നടുറോഡിലെ തല്ലും വഴക്കും സോഷ്യല്‍ മീഡിയയിലൂടെ ലോകം കണ്ടു. 21 കാരനും 19 കാരിയുമാണ് നടുറോഡില്‍ തല്ലുകൊണ്ടത്. വീട്ടുകാര്‍ക്ക് ബന്ധത്തോടുള്ള എതിര്‍പ്പാണ് തല്ലിന് കാരണം.

രോഹിത് കാമുകിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മാതാവ് ശുശിലയും അച്ഛന്‍ ശിവകരനും ഇവരെ റോഡിലിട്ട് പിടികൂടിയത്. സ്‌കൂട്ടറിന് പിന്നിലിരുന്ന പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിറക്കിയ ശേഷമായിരുന്നു അടി. മകന്റെ കരണം പുകച്ചാണ് അമ്മ മര്‍ദ്ദനം തുടങ്ങിയത്. ഇവര്‍ അടിക്കുന്നതിനിടെ ഇരുവരെയും അസഭ്യം പറയുന്നുമുണ്ടായിരുന്നു.


വിഷയം ലോക്കല്‍ പൊലീസ് ഇടപെട്ട് പരിഹരിച്ചു. കൗണ്‍സിലിംഗിന് ശേഷം ഇരു കക്ഷികളെയും പറഞ്ഞുവിട്ടു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കണ്‍പൂര്‍ പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam