മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും വിവാഹമോചനം നേടുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.
മിഷേൽ നിരവധി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നതാണ് ഇതിന് കാരണം. ഒബാമ ദമ്പതികളുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യജീവിതം അവസാനിക്കുകയാണെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇപ്പോഴിതാ, വിവാഹമോചന അഭ്യൂഹങ്ങളില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് മിഷേല്‍. പ്രമുഖ സംരംഭകനും നിക്ഷേപകനുമായ സ്റ്റീവന്‍ ബാര്‍ട്ട്ലെറ്റിന്റെ പോഡ്കാസ്റ്റിലാണ് അവർ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
താനും ഒബാമയും തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് എല്ലാവരും അറിയുമെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് മിഷേല്‍ പറഞ്ഞത്. സഹോദരന് ക്രെയ്ഗ് റോബിന്സണൊപ്പമാണ് മിഷേല്‍ പോഡ്സാക്റ്റില് പങ്കെടുത്തത്. വിവാഹം തനിക്കും ഒബാമയ്ക്കും വളരെ കഠിനമായ ഒന്നാണെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ രണ്ടുപേരില്‍ ആരും ഒരിക്കലും പിന്മാറില്ല എന്നതാണ് എന്റെയും ഒബാമയുടേയും ബന്ധത്തിന്റെ സൗന്ദര്യം. കാരണം, അതല്ല ഞങ്ങള്‍. അദ്ദേഹത്തെ കുറിച്ച് എനിക്കും എന്നെക്കുറിച്ച് അദ്ദേഹത്തിനും ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്.' - മിഷേല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്