മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന് ആസ്പർജേഴ്സ് സിൻഡ്രോം എന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മകൾ ഫീബി ഗേറ്റ്സ് .'കോൾ ഹെർ ഡാഡി' പോഡ്കാസ്റ്റിലാണ് 22 കാരിയായ മകൾ അച്ഛന് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ വരുന്ന ആസ്പെർജേഴ്സ് സിൻഡ്രോം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞത്.
തന്റെ കാമുകനെ അച്ഛനെ പരിചയപ്പെടുത്താൻ പോയ സംഭവം ഓർത്തെടുത്താണ് ഫീബി ഗേറ്റ്സ് ഇക്കാര്യം പറഞ്ഞത്. ബോയ്ഫ്രണ്ടിന് അച്ഛനെ പരിചയപ്പെടുന്നതോർത്ത് ശങ്കയുണ്ടായിരുന്നു. എന്നാൽ, തനിക്ക് രസകരമായാണ് തോന്നിയത്. കാരണം, അച്ഛൻ സാമൂഹികമായി അടുത്ത് ഇടപഴകാത്ത ആളാണ്.- ഫീബി പറഞ്ഞു.
ഫെബ്രുവരിയിലാണ് തനിക്ക് ആസ്പെഴ്ജേഴ്സ് സിൻഡ്രോം ഉണ്ടെന്നും തന്റെ ചെറുപ്പക്കാലം ഇന്നത്തെ ലോകത്തായിരുന്നുവെങ്കിൽ ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുമായിരുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞത്.
ഓർമ്മക്കുറിപ്പായ 'സോഴ്സ് കോഡ്: മൈ ബിഗിനിംഗ്സ്' പുറത്തിറക്കുന്നതിന് മുന്നോടിയായി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിൻ്റെ അടുത്തു കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആസ്പെർജേഴ്സ് സിൻഡ്രോം
ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ വരുന്ന വികസന വൈകല്യമാണ് ആസ്പെർജേഴ്സ് സിൻഡ്രോം. ഇത്തരത്തിലുള്ളവർക്ക് സാമൂഹിക സമ്പർക്കങ്ങൾ ബുദ്ധിമുട്ടായിരിക്കും.
കണ്ണിൽ നോക്കി ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്, സമപ്രായക്കാരുമായി ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ വിമുഖത, സംഭാഷണം ആരംഭിക്കാനുള്ള ബുദ്ധിമുട്ട്, ചില വാക്കുകൾ ആവർത്തിച്ചുപറയുക, കൈകൾ ആവർത്തിച്ച് ചലിപ്പിക്കുക തുടങ്ങിയവ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്