ലോകമൊട്ടാകെ ആരാധകരുള്ള അമേരിക്കന്‍ പോപ്പ് താരമാണ് ബ്രിട്നി സ്പിയേഴ്‌സ്. സംഗീതം മാത്രമല്ല ബ്രിട്നിയുടെ വ്യക്തിജീവതവും വലിയ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത് പതിവാണ്. ബ്രിട്നി സ്പിയേഴ്സിന്റെയും മുൻ ഭർത്താവ് സാം അസ്ഗരിയുടെയും ബന്ധം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു.
2 വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിലാണ്ബ്രിട്നി സ്പിയേഴ്സും സാം അസ്ഗരിയും വേര്പിരിയുന്നത്. ഇപ്പോഴിതാ സാം അസ്ഗരി തന്റെ പുതിയ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
റിയൽ എസ്റ്റേറ്റ് ഏജന്റായ ബ്രൂക്ക് ഇർവിനാണ് കാമുകി. ജനുവരിയിൽ അസ്ഗരി തന്റെ പ്രണയം പരസ്യമാക്കിയിരുന്നു. ഇരുവരും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
2022 ജൂണിൽ സ്പിയേഴ്സിൽ നിന്ന് അസ്ഗരി വിവാഹമോചനം നേടിയതിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ബന്ധം തുടങ്ങിയത്. പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങളാണ് വേർപിരിയലിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അസ്ഗരി 2023 ഓഗസ്റ്റിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
"ആറ് വർഷത്തെ പരസ്പര സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും ശേഷം, ഞാനും എന്റെ ഭാര്യയും ഒരുമിച്ച് ഞങ്ങളുടെ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചു," എന്നാണ് അന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സാം എഴുതിയത്.
2004-ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടായിരുന്നു ബ്രിട്നി സ്പിയേഴ്സിന്‍റെ ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂർ മാത്രമായിരുന്നു ആദ്യ വിവാഹത്തിന് ആയുസ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആ ബന്ധം വേര്‍പിരിഞ്ഞു.
പിന്നീട് അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷമാണ് നടനും മോഡലുമായ സാം അസ്ഖാരിയെ ബ്രിട്നി വിവാഹംകഴിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്