മെസ്സി, റൊണാൾഡോ ഇല്ലാത്ത 2025 ബാലൺ ഡി ഓർ നോമിനികൾ

AUGUST 8, 2025, 7:50 AM

2025ലെ ബാലൺ ഡി ഓറിനുള്ള നോമിനേഷനിൽ നിന്നും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുറത്ത്. ഇന്റർ മയാമിക്ക് വേണ്ടി മെസ്സിയും അൽ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും പട്ടികയിലെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാനായില്ല.

2025 ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള എല്ലാ വിഭാഗം നോമിനേഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉസ്മാൻ ഡെംബെലെ, ലമീൻ യമാൽ, റാഫിഞ്ഞ, കിലിയൻ എംബാപ്പെ, കോൾ പാമർ, മുഹമ്മദ് സലാഹ് തുടങ്ങിയവർ ഉൾപ്പെട്ടു. ഡെംബെലെയും ലമീൻ യമാലുമാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്.

നിലവിലെ ജേതാവ് റോഡ്രി ഉൾപ്പെടെ മുൻ വിജയികൾ ആരും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല. ഇതുവരെ ഈ പുരസ്‌കാരം നേടിയിട്ടില്ലാത്ത പുതിയ വിജയി ഇത്തവണ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പായി. ഫെമിനിൻ ബാലൺ ഡി ഓർ, ക്ലബ് ഓഫ് ദ ഇയർ, കോപ ട്രോഫി, യാഷിൻ ട്രോഫി തുടങ്ങിയ നിരവധി പ്രധാന അവാർഡുകൾക്കുള്ള നോമിനേഷനുകളും ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ബാലൺ ഡി ഓർ പുരുഷ വിഭാഗം നോമിനേഷൻ

ജൂഡ് ബെല്ലിങ്ഹാം (റയൽ മാഡ്രിഡ് & ഇംഗ്ലണ്ട്), ഉസ്മാൻ ഡെംബെലെ (പിഎസ്ജി & ഫ്രാൻസ്), ഗിയാൻ ലൂജി ഡൊണാറുമ്മ (പിഎസ്ജി & ഇറ്റലി), ഡിസൈർ ഡൗ (പിഎസ്ജി & ഫ്രാൻസ്), ഡെൻസൽ ഡംഫ്രൈസ് (ഇന്റർ മിലാൻ & നെതർലാൻഡ്‌സ്), സെർഹൗ ഗുയിറാസി (ബൊറൂസിയ ഡോർട്ട്മുണ്ട് & ഗിനിയ), വിക്ടർ ഗ്യോകെറസ് (ആഴ്‌സണൽ & സ്വീഡൻ), എർലിങ് ഹാലാൻഡ് (മാഞ്ചസ്റ്റർ സിറ്റി & നോർവേ), അഷ്‌റഫ് ഹക്കിമി (പിഎസ്ജി & മൊറോക്കോ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക് & ഇംഗ്ലണ്ട്), ഖ്വിച്ച ക്വാറാറ്റ്‌സ്‌ഖേലിയ (പിഎസ്ജി & ജോർജിയ), റോബർട്ട് ലെവൻഡോവ്‌സ്‌കി (ബാഴ്‌സലോണ & പോളണ്ട്), അലക്‌സിസ് മാക് അലിസ്റ്റർ (ലിവർപൂൾ & അർജന്റീന), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ & അർജന്റീന), കിലിയൻ എംബാപ്പെ (റയൽ മാഡ്രിഡ് & ഫ്രാൻസ്), സ്‌കോട്ട് മക്ടോമിനയ് (നാപ്പോളി & സ്‌കോട്ട്‌ലൻഡ്), ന്യൂനോ മെൻഡസ് (പിഎസ്ജി & പോർച്ചുഗൽ), ജോവോ നെവ്‌സ് (പിഎസ്ജി & പോർച്ചുഗൽ), മൈക്കൽ ഒലിസ് (ബയേൺ മ്യൂണിച്ച് & ഫ്രാൻസ്), കോൾ പാമർ (ചെൽസി & ഇംഗ്ലണ്ട്), പെഡ്രി (ബാഴ്‌സലോണ & സ്‌പെയിൻ), റഫിഞ്ഞ (ബാഴ്‌സലോണ & ബ്രസീൽ), ഡെക്ലാൻ റൈസ് (ആഴ്‌സണൽ & ഇംഗ്ലണ്ട്), ഫാബിയൻ റൂയിസ് (പിഎസ്ജി & സ്‌പെയിൻ), മുഹമ്മദ് സലാഹ് (ലിവർപൂൾ & ഈജിപ്ത്), വിർജിൽ വാൻ ഡിക് (ലിവർപൂൾ & നെതർലാൻഡ്‌സ്), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ് & ബ്രസീൽ), വിറ്റിഞ്ഞ (പിഎസ്ജി & പോർച്ചുഗൽ), ഫ്‌ലോറിയൻ വിർട്ട്‌സ് (ലിവർപൂൾ & ജർമനി), ലമീൻ യമാൽ (ബാഴ്‌സലോണ & സ്‌പെയിൻ).

കോച്ച് ഓഫ് ദ ഇയർ നോമിനികൾ

vachakam
vachakam
vachakam

അന്റോണിയോ കോണ്ടെ (നാപ്പോളി), ലൂയിസ് എന്റിക് (പിഎസ്ജി), ഹാൻസി ഫ്‌ലിക് (ബാഴ്‌സലോണ), എൻസോ മാരെസ്‌ക (ചെൽസി), ആർനെ സ്ലോട്ട് (ലിവർപൂൾ).

പുരുഷ ടീം ഓഫ് ദ ഇയർ നോമിനികൾ

ബാഴ്‌സലോണ (സ്‌പെയിൻ), ബൊട്ടഫോഗോ (ബ്രസീൽ), ചെൽസി (ഇംഗ്ലണ്ട്), ലിവർപൂൾ (ഇംഗ്ലണ്ട്), പിഎസ്ജി (ഫ്രാൻസ്)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam