സൗദി ക്ലബായ അൽ നസർ ബയേൺ മ്യൂണിച്ചിന്റെ ഫ്രഞ്ച് വിംഗർ കിംഗ്സ്ലി കോമാനെ ടീമിലെത്തിക്കാൻ ചർച്ചകൾ ആരംഭിച്ചു.
ഇതിനോടകം തന്നെ ജോവോ ഫെലിക്‌സിനെയും ഇനിഗോ മാർട്ടിനസിനെ സൈൻ ചെയ്ത അൽ നസറിന്റെ അടുത്ത പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കോമാൻ.
29കാരനായ ഫ്രഞ്ച് ഇന്റർനാഷണലിനായി 35 ദശലക്ഷം യൂറോയ്ക്കും 45 ദശലക്ഷം യൂറോയ്ക്കും ഇടയിലുള്ള തുകയാണ് ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്നത്. എന്നാൽ അൽ നസർ മുന്നോട്ട് വെച്ച 22 ദശലക്ഷം യൂറോയുടെ ആദ്യ ഓഫർ ബയേൺ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
2027 വരെ ബയേണുമായി കരാറുള്ള കോമാന് പുതിയ കോച്ച് വിൻസെന്റ് കോമ്ബനിയുടെ കീഴിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനേ, ജോവോ ഫെലിക്‌സ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുന്നേറ്റനിര ശക്തിപ്പെടുത്താൻ കോമാൻ അനുയോജ്യനായ കളിക്കാരനാണെന്നാണ് അൽ നസറിന്റെ വിലയിരുത്തൽ. ഈ സീസണിന് മുൻപ് തന്നെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ നസർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്