ജോലിഭാരം ചൂണ്ടിക്കാട്ടി കളിക്കാർ മത്സരങ്ങളും പരമ്പരകളും ഒഴിവാക്കുന്നത് തടയാൻ ബിസിസിഐ. അതേസമയം വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പൂർണമായി എടുത്ത് കളയുമെന്ന് ഇതിന് അർത്ഥമില്ലെന്നും, എന്നാൽ ഭാവിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
ഫാസ്റ്റ് ബൗളര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ പേരില്‍ താരങ്ങള്‍ നിര്‍ണായക മത്സരങ്ങള്‍ കളിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല- ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ജോലിഭാരം കാരണമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന വാദത്തെ തള്ളി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും രംഗത്തെത്തി.
'ജോലിഭാരം' എന്ന വാക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളും കളിച്ച മുഹമ്മദ് സിറാജിനെ ഉദാഹരണമെടുത്താണ് ഗവാസ്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്