ബെഞ്ചമിൻ സെസ്‌കോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

AUGUST 8, 2025, 3:39 AM

സ്‌ലൊവേനിയൻ സ്‌ട്രൈക്കർ ബെഞ്ചമിൻ സെസ്‌കോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആർബി ലെപ്‌സിഗുമായി ധാരണയിലെത്തി. 76.5 മില്യൺ യൂറോയാണ് കൈമാറ്റത്തുക, അതുകൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള 8.5 മില്യൺ യൂറോയുടെ അധിക തുകയും ലഭിക്കും.

22കാരനായ താരത്തിന് ഓൾഡ് ട്രാഫോർഡിലേക്കുള്ള യാത്രക്കും വൈദ്യപരിശോധനയ്ക്കും അനുമതി നൽകിയിട്ടുണ്ട് എന്ന് ഓർൺസ്‌റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂകാസിൽ യുണൈറ്റഡ് കൂടുതൽ തുകയുടെ വാഗ്ദാനം നൽകിയിരുന്നു (82.5 മില്യൺ യൂറോ). എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാതിരുന്നിട്ട് വരെ സെസ്‌കോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്റെ വ്യക്തിപരമായ താൽപര്യമാണ് ഈ തീരുമാനത്തിന് പിന്നിൽ.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ ലെപ്‌സിഗിനായി 21 ഗോളുകൾ നേടിയ സെസ്‌കോ, വേഗതയും കൃത്യതയുമുള്ള ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ മികച്ച പ്രശസ്തി നേടിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam