സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാൻഡ് ബാറ്റിംഗ് നിര ആധിപത്യം പുലർത്തി. ആദ്യ ഇന്നിങ്‌സിൽ സിംബാബ്‌വെയുടെ 125 റൺസിന് മറുപടിയായി ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്തു.
ഇതോടെ സന്ദർശകർക്ക് 476 റൺസിന്റെ കൂറ്റൻ ലീഡായി. ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറികളാണ് ന്യൂസിലാൻഡിന് മികച്ച സകോർ സമ്മാനിച്ചത്.
16 ടെസ്റ്റുകൾക്ക് ശേഷം സെഞ്ച്വറി നേടിയ കോൺവേ 153 റൺസെടുത്തു. ഏകദേശം രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ നിക്കോൾസ് 150 റൺസുമായി പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര ആകട്ടെ, വെടിക്കെട്ട് ബാറ്റിംഗിലൂടെ 165 റൺസെടുത്തു.
ഒന്നിന് 174 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ബ്ലാക്ക് ക്യാപ്‌സ് സിംബാബ്‌വെ ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. നൈറ്റ് വാച്ച്മാൻ ജേക്കബ് ഡഫി 36 റൺസെടുത്ത് പുറത്തായി. കോൺവേയെ ബ്ലെസിംഗ് മുസറബാനി പുറത്താക്കിയെങ്കിലും അപ്പോഴേക്കും ന്യൂസിലാൻഡ് ആധിപത്യം ഉറപ്പിച്ചിരുന്നു.
രചിൻ രവീന്ദ്രയുടെ വരവോടെ റൺറേറ്റ് ഉയർന്നു. 104 പന്തിൽ സെഞ്ച്വറി നേടിയ രവീന്ദ്ര അവസാന സെഷനിൽ 35 പന്തിൽ 65 റൺസ് കൂടി നേടി. മുസറബാനിയുടെയും ടനാക ചിവംഗയുടെയും നേതൃത്വത്തിലുള്ള സിംബാബ്‌വെ ബൗളർമാർക്ക് റൺസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ ക്യാപ്ടൻ മിച്ച് സാന്റ്‌നർ തീരുമാനിക്കാത്തതിനാൽ, ന്യൂസിലാൻഡ് ബാറ്റിംഗ് തുടർന്ന് സിംബാബ്‌വെയെ മത്സരത്തിൽ നിന്ന് പൂർണമായി പുറത്താക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്