ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. അടുത്തിടെ ഇന്ത്യയ്ക്കായി ടി20 കളിച്ച എല്ലാ കളിക്കാരെയും ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
സൂര്യകുമാർ യാദവ് ഇന്ത്യയെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും കെഎൽ രാഹുലിനെയും പരിഗണിക്കുമോ എന്ന് കണ്ടറിയണം. ബാക്കപ്പ് വിക്കറ്റ് കീപ്പറായി രാഹുലിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
യുഎഇയിലെ പിച്ചും ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സെലക്റ്റര്‍മാര്‍ ടീം തെരഞ്ഞെടുക്കുക. ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇവര്‍ക്ക് ഒരു മാസം വിശ്രമം ലഭിക്കും. അതുകൊണ്ടുതന്നെ ജോലി ഭാരത്തിന്റെ പേരും പറഞ്ഞ് ഒഴിവാക്കേണ്ടതില്ലെന്നായിരുന്ന വാര്‍ത്തുകള്‍.
ഈ മാസാവസാനം ടീമിനെ തെരഞ്ഞെടുക്കും. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20 ടീമില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്